3 Jun 2015

2015-16 അധ്യയന വര്ഷത്തിനു തുടക്കമായി



2015-16 അധ്യയന വര്ഷത്തിനു തുടക്കമായി

    സൂരംബയൽ:ഗവ:സീനിയർ ബേസിക് സ്കൂളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഊഷ്മളമായ വരവേൽപ്പ് നല്കി.വാർഡ്‌ മെമ്പർ രക്ഷിതാക്കൾ അധ്യാപകർ നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ യുണിഫോം,ബേഗ്,പഠനോപകരണങ്ങൾ മുതലായവ നല്കി സ്വീകരിച്ചു .
      സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിടെണ്ടിന്റെ അധ്യക്ഷതയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പെർസൻ ശ്രീമതി:ഹരിണി ജി.കെ നായക് ഉദ്ഘാടനം നിർവഹിച്ചു.
ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ :സത്യനാരായണ റാവു,രമേശ്‌ മുകാരികണ്ട സുജാത പെര്നെ ,ഹമീദ് സീതാൻഗോളി,ബിനു.പി എന്നിവർ ആശംസ അർപ്പിച്ചു.പുതിയ വിദ്യാര്തികൾക്ക് സ്റ്റാഫ് കൗൻസിലിന്റെ വക പഠനോപകരണങ്ങളും വിതരണം ചെയ്തു .ഹെഡ് മാസ്റ്റർ ഗിരിജാനാഥ .കെ സ്വാഗതവും കിരണ്‍ .കെ നന്ദിയും പറഞ്ഞു .മുതിര്ന്ന വിദ്യാര്തികൾ മധുരപലഹാരങ്ങളും ബലൂണുകളും നല്കി.തുടർന്ന് വർണാഭമായ ഘോഷ യാത്രയും നടത്തി.

                       





No comments:

Post a Comment