26 Feb 2015

അമ്മ അറിയാൻ

അമ്മ അറിയാൻ

              
              എസ്.എസ്.എ .കാസറഗോഡ് ബി.ആർ.സി.കുമ്പള വകയായി ഇന്ന് സ്കൂളിൽ  മൈനോരിറ്റി വിധ്യാര്തികളുടെ അമ്മമാർക്ക് ബോധവല്ക്കരണത്തിന്റെ ഭാഗമായി "അമ്മ  അറിയാൻ "എന്ന പേരിൽ ക്ലാസ് സംഘടിപ്പിച്ചു .ഇസ്മായിൽ മാസ്റർ സ്വാഗതം ആശംസിച്ചു സീനിയർ അസിസ്റ്റന്റ്റ് പാർവതി ടീച്ചർ ആദ്യക്ഷത വഹിച്ചു ഹെട്മാസ്ടർ    ഗിരിജാനാഥ .കെ ഉൽഘാടനം ചെയ്തു .ലീന ടീച്ചർ ആശംസ അറിയിച്ചു.ബി.ആർ.സി ആർ.പി.യൂസഫ്‌ മാസ്റർ ക്ലാസ് നടത്തി.  ബി.ആർ.സി ആർ .പീസ്‌ സുജയ ,സജി എന്നിവരും സംബന്ധിച്ചു.ശശികല ടീച്ചർ  നന്ദി അറിയിച്ചു.


25 Feb 2015

പരിസര പഠന യാത്ര

പരിസര പഠന യാത്ര  

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും ഉയര്ന്ന പ്രദേശമായ പോസടിഗുംബെയിലേക്ക് യു.പി വിഭാഗത്തിലെ വിദ്യാര്തികളും അദ്യാപകരും പരിസര പഠന യാത്ര സംഘടിപ്പിച്ചു.കുന്നുകയറിയുള്ള യാത്ര കുട്ടികള്ക്ക് പുതിയൊരു അനുഭവം പകർന്നുനല്കി. സുബ്ര മണ്യ ഭട്ട്.കെ,പാർവതി.കെ ,ശശികല.സി.എച്ച് എന്നിവർ    വിദ്യാര്തികളെ അനുഗമിച്ചു. 






      

23 Feb 2015

വീൽ ചെയർ നല്കി

 വീൽ ചെയർ നല്കി

         നമ്മുടെ വിദ്യാലയത്തിൽ കന്നഡ വിഭാഗം രണ്ടാം തരത്തിൽ പഠിക്കുന്ന ശാരീരിക മാനസിക പ്രയാസം അനുഭവിക്കുന്ന അമർനാഥ് എന്ന കുട്ടിക്ക് സോളിഡാരിറ്റി പ്രവർത്തകർ വീൽ ചെയർ സൗജന്യമായി നല്കി,അബ്ദുൽകാദർ ചട്ടഞ്ചാൽ,സിറാജ് തെക്കിൽ ഇസ്മായിൽ മാസ്റ്റർ എന്നിവർ നേതൃതം നല്കി.പിതാവ് സുരേഷ് പൂജാരി,മാതാവ് ജയന്തി ,സഹോദരി അമൂല്യ എന്നിവർ സന്നിധരായിരുന്നു .  

    

20 Feb 2015

മെയിൻ കോണ്ക്രീറ്റ്

                         ಈ ದಿನ ನಮ್ಮ ಶಾಲೆಯ ಹೊಸ ಕಟ್ಟಡದ  ಕಾಂಕ್ರೀಟ್ ಕೆಲಸ ನಡೆಯುತಿದೆ
                         ഇന്ന് നമ്മുടെ സ്കൂളിൽ പുതിയ ഒരു ക്ലാസ് റൂമിന്റെ മെയിൻ കോണ്ക്രീറ്റ് വര്ക്ക് നടക്കുകയാണ്.


13 Feb 2015

വിനോദ യാത്ര-2014-15.ಪ್ರವಾಸ ಯಾತ್ರೆ -15

         2014-15 അധ്യായന വർഷത്തെ വിനോദ യാത്ര സംഘടിപ്പിചു .80 കുട്ടികളും 10 ടീചേസും അടങ്ങുന്ന സംഘം കണ്ണൂര് ചാല കുന്നിലുള്ള മേരി കിംഗ്‌ടം അമുസ് മെന്റ്  പാര്ക്കും .പയ്യാമ്പലം ബീച്ചും സന്ദര്ശിച്ചു.ഒന്നിച്ചുള്ള യാത്ര,ഭഷണം,വിനോദങ്ങൾ എല്ലാം കുട്ടികള്ക്കും അധ്യാപകര്ക്കും  വലിയ സന്തോഷം നല്കി.